കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136.5 അടി പിന്നിട്ടു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറഞ്ഞിട്ടുണ്ട്. സെക്കന്‍ഡില്‍ 4,008 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2,100 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

