Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നൈജീരിയ വിമാനാപകടം: 32 പേര്‍ മരിച്ചു

നൈജീരിയ വിമാനാപകടം: 32 പേര്‍ മരിച്ചു

ദീപിക 6 mins ago

അബുജ: തെക്കൻ നൈജീരിയയിലുണ്ടായ വിമാനാപകടത്തില്‍ 32 പേർ മരിച്ചു. 25 യാത്രക്കാരും ഏഴ് ജീവനക്കാരുമായി സഞ്ചരിച്ച സൈനിക വിമാനമാണ് തകർന്നു വീണത്.

വിമാനത്തിലുണ്ടായിരുന്ന 32 പേരും അപകടത്തില്‍ മരണപ്പെട്ടതായി നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു സ്ഥിരീകരിച്ചു.

ലാഗോസിലേക്കുള്ള പതിവ് ദൗത്യത്തിന്റെ ഭാഗമായി സഞ്ചരിക്കുകയായിരുന്ന വിമാനമാണ് ഒണ്ടോ സംസ്ഥാനത്തെ ഇഗ്ബോക്കോഡ മേഖലയില്‍ തകർന്നുവീണതെന്ന് വ്യോമയാന മന്ത്രി ഫെസ്റ്റസ് കേയാമോ പ്രസ്താവനയിലൂടെ അറിയിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതിനാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.

എദോ സംസ്ഥാനത്ത് നിന്ന് ലാഗോസിലേക്കുള്ള യാത്രാമധ്യേ പകുതി ദൂരം പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. ഒരു നാവികസേനാ താവളത്തിനു സമീപത്തുനിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

അപകടത്തില്‍പ്പെട്ടത് എടിആർ 42 വിമാനമാണെന്ന് നൈജീരിയൻ വ്യോമസേന സ്ഥിരീകരിച്ചു. അപകടത്തിനു തൊട്ടുപിന്നാലെ പ്രദേശത്ത് അടിയന്തര തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സൈന്യത്തെ നിയോഗിച്ചിരുന്നു.

സംഭവത്തില്‍ അട്ടിമറി സാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika