Thursday, 12 Sep, 5.31 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
നെ​യ്മ​ര്‍ ബാ​ഴ്സ​യി​ലേ​ക്ക് വ​രു​ന്ന​തി​നെ ഇ​ഷ്ട​പ്പെ​ടു​ന്നു: മെ​സി

ബാ​ഴ്സ​ലോ​ണ: ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് തി​രി​കെ എ​ത്തു​ന്ന​ത് താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​താ​യി ല​യ​ണ​ല്‍ മെ​സി. നെ​യ്മ​റു​ടെ മ​ട​ങ്ങി​വ​ര​വ് ബാ​ഴ്സ​യു​ടെ വ​ലി​യ ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​യ്മ​ര്‍ തി​രി​ച്ചെ​ത്താ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക്ല​ബ് ഇ​തി​നാ​യി ശ​രി​യാ​യ ശ്ര​മം ന​ട​ത്തി​യോ എ​ന്ന​കാ​ര്യം ത​നി​ക്ക​റ​യി​ല്ലെ​ന്നും സ്പാ​നി​ഷ് മാ​ധ്യ​മ​മാ​യ സ്പോ​ര്‍​ട്ടി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ മെ​സി പ​റ​ഞ്ഞു.

നെ​യ്മ​റു​ടെ മ​ട​ങ്ങി​വ​ര​വി​നെ എ​തി​ര്‍​ത്ത​വ​ര്‍ ആ​രാ​ണെ​ന്ന് ത​നി​ക്ക​റി​യാം. ഇ​തി​ല്‍​നി​ന്ന് മ​ന​സി​ലാ​ക്കാം അ​ദ്ദേ​ഹ​ത്തി​ന് എ​ന്താ​ണ് സം​ഭ​വി​ച്ച​യ​തെ​ന്ന്- മെ​സി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​രി​ല്‍ ഒ​രാ​ളാ​ണ് നെ​യ്മ​ര്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ട​ങ്ങി​വ​ര​വ് ബാ​ഴ്സ​യു​ടെ വ​ലി​യ ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കും.

നെ​യ്മ​ര്‍ മ​ട​ങ്ങി​യെ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ക​ളി​ക്കാ​ര്‍ അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ക്ല​ബു​മാ​യി പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നെ​യ്മ​റു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട​ണ​മെ​ന്ന് ത​ങ്ങ​ളാ​രും പ​റ​ഞ്ഞി​ട്ടി​ല്ല. ബ്ര​സീ​ലി​യ​ന്‍ താ​രം എ​ത്താ​ത്ത​തി​ല്‍‌ നി​രാ​ശ​ന​ല്ല. ബാ​ഴ്സ മി​ക​ച്ച ടീ​മാ​ണ്. നെ​യ്മ​ര്‍ ഇ​ല്ലാ​തെ​ത​ന്നെ എ​ന്തും നേ​ടാ​ന്‍ ബാ​ഴ്സ​യ്ക്കു ക​ഴി​യു​മെ​ന്നും മെ​സി പ​റ​ഞ്ഞു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top