Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേഗല്‍സ്മനു പകരം ക്ലോപ്പ്

നേഗല്‍സ്മനു പകരം ക്ലോപ്പ്

ദീപിക 8 mins ago

മ്യൂണിക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ റൗണ്ട് ഓഫ് 32ല് പുറത്തായ ജര്മനിയുടെ മാനേജര് സ്ഥാനത്തുനിന്ന് യൂലിയന് നേഗല്സ്മന് പുറത്ത്.

പകരം ഇംഗ്ലീഷ് ക്ലബ് ലിവര്പൂളിനെ യുവേഫ ചാമ്പ്യന്സ് ലീഗിലും ഫിഫ ക്ലബ് ലോകകപ്പിലുമെല്ലാം കിരീടത്തിലെത്തിച്ച യര്ഗന് ക്ലോപ്പിനെ മാനേജരാക്കുമെന്നാണ് സൂചന.

ക്ലോപ്പിനെ മാനേജര് ആക്കുന്നതു സംബന്ധിച്ച ചര്ച്ചകള് പുരോഗമിക്കുകയാണെന്നാണ് വിവരം.

ലിവര്പൂളില് എത്തുന്നതിനു മുമ്പ് ജര്മന് ക്ലബ്ബായ ബൊറൂസിയ ഡോര്ട്ട്മുണ്ടിലായിരുന്നു ക്ലോപ്പ്. സ്റ്റഡ്ഗാര്ട്ട് സ്വദേശിയാണ് ഈ 59കാരന്.

ബയേണ് മ്യൂണിക്കിന്റെ മുന് പരിശീലകനായ നേഗല്സ്മന്, 2023 മുതല് ജര്മന് മാനേജര് സ്ഥാനത്തുണ്ട്. നേഗല്സ്മന്റെ ശിക്ഷണത്തില് ജര്മനി 37 മത്സരങ്ങള് കളിച്ചു. 23 ജയം നേടി. ഏഴ് എണ്ണത്തില് പരാജയപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika