Saturday, 28 Nov, 5.26 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്
നി​വാ​ര്‍ കൊ​ടു​ങ്കാ​റ്റ്: നാ​ല് മ​ര​ണം, സ​ഹാ​യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ കേ​ന്ദ്ര-​തമിഴ്നാട് സ​ര്‍​ക്കാ​രു​ക​ള്‍

ചെ​ന്നൈ: നി​വാ​ര്‍ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നെ തു​ട​ര്‍​ന്നു നാ​ല് പേ​ര്‍ മ​രി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര-​തമിഴ്നാട് സ​ര്‍​ക്കാ​രു​ക​ള്‍ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. 18 ജി​ല്ല​ക​ളെ​യാ​ണ് നി​വാ​ര്‍ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ബാ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി പ​ള​നി​സ്വാ​മി​യെ ഫോ​ണി​ല്‍ വി​ളി​ച്ചു വി​ല​യി​രു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും കേ​ന്ദ്രം സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പ​ള​നി​സ്വാ​മി സ​ര്‍​ക്കാ​ര്‍ മ​രി​ച്ച​വ​രു‌​ടെ കു​ടും​ബ​ത്തി​ന് പ​ത്ത് ല​ക്ഷം രൂ​പ​യും സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ചു​ഴ​ലി​ക്കാ​റ്റി​ല്‍ നി​ര​വ​ധി ക​ന്നു​കാ​ലി​ക​ളും ച​ത്തി​രു​ന്നു. അ​തേ​സ​മ​യം ചെ​ന്നൈ ന​ഗ​രം ഉ​ള്‍​പ്പെ​ടെ പ​ല​യി​ട​ത്തും വെ​ള്ള​പ്പൊ​ക്കം നേ​രി​ട്ടി​രു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top