തൃശൂര്: നിരോധിത പുകയില ഉത്പന്നങ്ങളുമായി വയോധികൻ പിടിയില്‍. വലപ്പാട് എസ്‌എന് സെന്റര് സ്വദേശി കറപ്പം വീട്ടില് അബ്ദുള്ളക്കുട്ടി (65) ആണ് പിടിയിലായത്.
ഇയാളില്‍ നിന്ന് 65 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു.
വലപ്പാട് എസ്‌എന് സെന്ററിലെ ബിസ്മി സ്റ്റോഴ്സ് എന്ന സ്ഥാപനത്തില് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. അബ്ദുള്ളക്കുട്ടി വലപ്പാട് പോലീസ് സ്റ്റേഷന് പരിധിയില് നേരത്തെയും നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായിട്ടുണ്ട്.

