Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെ ആക്രമാസക്തരാക്കം: അബുദാബി പോലീസ് മുന്നറിയിപ്പ്

ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെ ആക്രമാസക്തരാക്കം: അബുദാബി പോലീസ് മുന്നറിയിപ്പ്

ദീപിക 6 years ago
അബുദാബി: കുട്ടികളെയും കൗമാരപ്രായക്കാരെയും ആക്രമണകാരികളാക്കാനും കുറ്റകൃത്യങ്ങള്‍ നടത്താനും പ്രേരിപ്പിക്കുന്ന അക്രമാസക്തമായ ഓണ്‍ലൈന്‍ ഗെയിമുകളുടെ ഉപയോഗത്തിനെതിരെ അബുദാബി പോലീസ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി.

ഇത്തരം ഗെയിമുകള്‍ അമിതമായ ഉപയോഗം മൂലം കുട്ടികള്‍ അക്രമാസക്തരാകുകയും ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങള്‍ക്കു വരെ കാരണമാകുകയും ചെയ്യുന്നു. ഇവര്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് വേര്‍പെട്ട് സാങ്കല്‍പ്പികമായ ഒരു ലോകത്ത് മുഴുകി കുടുംബത്തില്‍ നിന്നും അകന്നു പോകുന്നു.

കുട്ടികള്‍ പലപ്പോഴും അവര്‍ കാണുന്നതിനെ അനുകരിക്കുകയും അക്രമം അവര്‍ക്ക് വിനോദത്തിനുള്ള മറ്റൊരു മാര്‍ഗവുമായി മാറുന്നു.
അങ്ങനെ തുടങ്ങി ഇതു മറ്റു കുട്ടികളെ വാക്കാലും ശാരീരികമായും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന തലത്തിലേക്ക് വരെ എത്തുന്നു.

കുട്ടികളെ നിരന്തരം ശ്രദ്ധിക്കുന്നതിലും നിരീക്ഷിക്കുന്നതിലും മാതാപിതാക്കള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും കുട്ടികള്‍ ഗയിമുകള്‍ തെരഞ്ഞെടുക്കുമ്ബോള്‍ നല്ലതും നിരുപദ്രവകരവുമായ ഉള്ളടക്കമുള്ളതുമായവ തിരഞ്ഞെടുക്കുവാന്‍ മാതാപിതാക്കള്‍ കുട്ടികളെ സഹായിക്കണമെന്നും പോലീസ് പറഞ്ഞു.

സ്മാര്‍ട്ട് ഇലക്‌ട്രോണിക്സ്, ടെലിഫോണുകള്‍, ഗെയിമിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ കൂടിയ ഉപയോഗമുള്ള ഈ സമയത്ത് പ്രത്യേകിച്ച്‌ സ്കൂള്‍ അവധിക്കാലം ആരംഭിക്കുമ്ബോള്‍ കുട്ടികളുടെ ഇത്തരം ശീലങ്ങള്‍ ചൂഷണം ചെയ്യാന്‍ തട്ടിപ്പുകാര്‍ ലക്ഷ്യമിടുമെന്നും അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ അനുയോജ്യമായ സമയം നിശ്ചയിക്കണമെന്നും ഡ്രോയിംഗ്, കളറിംഗ്, ക്യൂബുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, വായന തുടങ്ങിയ ഉപയോഗപ്രദമായ ഗെയിമുകളില്‍ കുട്ടികളുടെ ശ്രദ്ധ തിരിക്കണമെന്നും മാതാപിതാക്കളോട് പോലീസ് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika