Saturday, 21 Sep, 1.22 am ദീപിക

എറണാകുളം
പ​ന്ത​യ്ക്ക​ല്‍ മ​ദ​ര്‍ തെ​രേ​സ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍

അ​ങ്ക​മാ​ലി: പ​ന്ത​യ്ക്ക​ല്‍ മ​ദ​ര്‍ തെ​രേ​സ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെയും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെയും തി​രു​നാ​ള്‍ 28, 29 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. നാ​ളെ വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്കു​ള്ള ദി​വ്യ​ബ​ലി​ക്കു ശേ​ഷം തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ഉൗ​ട്ടു നേ​ര്‍​ച്ച ന​ട​ക്കും. ഫാ. ​പോ​ള്‍ കൈ ​തോ​ട്ടു​ങ്ങ​ല്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. വെ​ള്ളി​യാ​ഴ്ച തി​രു​നാ​ളി​ന് കൊ​ടി​യേ​റും.
വൈ​കി​ട്ട് അ​ഞ്ച​ര​ക്കു​ള്ള തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. ​തോ​മ​സ് പെ​രു​മാ​യ​ന്‍ നേ​തൃ​ത്വം ന​ല്‍​കും. തു​ട​ര്‍​ന്ന് ഫാ. ​ബെ​ന്നി മാ​രാം​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന.28​ന് രാ​വി​ലെ ഏ​ഴി​നു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കു​ള്ള തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​വി​പി​ന്‍ കു​രി​ശു​ത​റ നേ​തൃ​ത്വം ന​ല്‍​കും. ഫാ.

​ജെ​യിം​സ് അ​തി​യു​ന്ത​ന്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​വ​സ​മാ​യ 29ന് ​രാ​വി​ലെ പ​ത്തി​നു​ള്ള തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​അ​രു​ണ്‍ കൊ​ച്ചെ​ക്കാ​ട​ന്‍ നേ​തൃ​ത്യം ന​ല്‍​കും.​ഫാ. തോ​മ​സ് മ​ണ്ടി വ​ച​നം പ​ങ്കു​വെ​യ്ക്കും. 27ന് ​വൈ​കി​ട്ട് 7.30 ന് ​മു​വാ​റ്റു​പു​ഴ ഏ​യ്ഞ്ച​ല്‍ വോ​യ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പൊ​ട്ടോ​ളി അ​റി​യി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top