Thursday, 19 Mar, 1.06 am ദീപിക

എറണാകുളം
പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ കാ​ര്‍ ക​ത്തി​ന​ശി​ച്ച ു

കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ല്ലി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​ര്‍ ക​ത്തി ന​ശി​ച്ചു. ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഫൊ​റോ​ന പ​ള്ളി​യു​ടെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ കി​ട​ന്നി​രു​ന്ന കാ​റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കാ​ര്‍ ആ​ളി​ക്ക​ത്തി​യ​ശേ​ഷ​മാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. നാ​ട്ടു​കാ​ര്‍ തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​കെ​ടു​ത്തി​യെ​ങ്കി​ലും കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി​യ​മ​ര്‍​ന്നി​രു​ന്നു.

പൈ​മ​റ്റം കാ​ഞ്ഞി​ര​മു​ക​ളേ​ല്‍ ജാ​ഫ​ര്‍ സാ​ദി​ഖി​ന്‍റേ​താ​ണ് ര​ണ്ട​ര​വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മാ​രു​തി ബ്രീ​സ കാ​ര്‍. അ​ടി​മാ​ലി​യി​ല്‍ ജോ​ലി​ക്ക് പോ​കു​ന്പോ​ള്‍ പ​തി​വാ​യി ഇ​വി​ടെ​യാ​ണ് കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന​ത്.

ജാ​ഫ​ര്‍ പോ​യി അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. കാ​ര​ണം വ്യ​ക്ത​മ​ല്ല. കോ​ത​മം​ഗ​ലം ഫ​യ​ര്‍​ഫോ​ഴ്സ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​ജി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top