Saturday, 21 Sep, 1.21 am ദീപിക

എറണാകുളം
പ​രി​സ്ഥി​തി​യോ​ടു കൂ​ട്ടു​കൂ​ടി ഭൗ​മ​ദി​നാ​ച​ര​ണം

കൊ​ച്ചി: പ​രി​സ്ഥി​തി​യോ​ടു​ള്ള സ്നേ​ഹ​വും സൗ​ഹൃ​ദ​വും ക​രു​ത​ലും സ​ന്ദേ​ശ​മാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭൗ​മ​ദി​നാ​ച​ര​ണം. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ, കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തൃ​പ്പൂ​ണി​ത്തു​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഭൗ​മ​ദി​നാ​ച​ര​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും കൈ​കോ​ര്‍​ത്തു.
ഭൗ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, പ​രി​സ്ഥി​തി സം​ബ​ന്ധ​മാ​യ മ​ത്സ​ര​ങ്ങ​ള്‍, പ്ര​തി​ജ്ഞ എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ചു വ​ലി​ച്ചെ​റി​യു​ന്ന ഡി​സ്പോ​സി​ബി​ള്‍ പാ​ത്ര​ങ്ങ​ള്‍ പ​രി​സ്ഥി​തി​ക്കു വ​രു​ത്തു​ന്ന ദോ​ഷം ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ ക​ളി​മ​ണ്‍ നി​ര്‍​മി​ത​മാ​യ ക​പ്പു​ക​ള്‍, പ്ലേ​റ്റു​ക​ള്‍, ചാ​യ​പ്പാ​ത്ര​ങ്ങ​ള്‍, ഫ്ളാ​സ്ക് തു​ട​ങ്ങി​യ​വ​യും, മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നു സ​ഹാ​യ​ക​മാ​യ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ള്‍, ബ​യോ ക​ന്പോ​സ്റ്റു ബി​ന്‍, മ​ഴ​വെ​ള്ള സം​ഭ​ര​ണി, സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍, കൈ​ത ഓ​ലകൊ​ണ്ടു​ള്ള പാ​ത്ര​ങ്ങ​ള്‍, ഗ്രോ ​ബാ​ഗു​ക​ള്‍, ജൈ​വ​വ​ള​ങ്ങ​ള്‍, ചെ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു.​
പ​രി​സ്ഥി​തി ക്വി​സ്, ചി​ത്ര​ര​ച​നാ​മ​ത്സ​രം, പ്ര​തി​ജ്ഞ എ​ന്നി​വ​യും​ന​ട​ത്തി.​ ഭി​ന്ന​ശേ​ഷി​യു​ള്ള ക​ലാ​കാ​രന്മാ​രു​ടെ സം​ഘ​മാ​യ സ​ഹൃ​ദ​യ മെ​ല​ഡീ​സ് പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ഗാ​ന​മേ​ള​യും ഭൗ​മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി.
ഭൗ​മ​ദി​ന​പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പിടിഎ പ്ര​സി​ഡന്‍റ് എം.​ബി.​ സോ​മ​ന്‍ നി​ര്‍​വ​ഹി​ച്ചു.​ സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ ചെ​റു​പി​ള്ളി ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കി.​ എം.​ സ്വ​രാ​ജ് എം​എ​ല്‍​എ പ​രി​സ്ഥി​തി​സ​ന്ദേ​ശം ന​ല്‍​കി വൃ​ക്ഷ​ത്തൈ ന​ട്ടു.​ സ​ഹൃ​ദ​യ അ​സി.​ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് കൊ​ളു​ത്തു​വെ​ള്ളി​ല്‍, സി​സ്റ്റ​ര്‍ തെ​രേ​സ് മ​രി​യ, സി​സ്റ്റ​ര്‍ റോ​സ് പോ​ള്‍ , സി​സ്റ്റ​ര്‍ ട്രീ​സാ ഗ്രേ​സ്, ആ​ശാ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.​ സെ​ലി​ന്‍ പോ​ള്‍, ഷൈ​ജി സു​രേ​ഷ്, ലൈ​സി വ​ര്‍​ഗീ​സ്, സി​സ്റ്റ​ര്‍ ജെ​യ്സി, സി​സ്റ്റ​ര്‍ ആ​ന്‍​സി, ജീ​സ് പി.​ പോ​ള്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top