Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാക്കിസ്ഥാനില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 40 മരണം

പാക്കിസ്ഥാനില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 40 മരണം

പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുണ്‍ഖ്വ പ്രവിശ്യയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 40 പേർ മരിച്ചു.

എട്ടു പേർക്കു പരിക്കേറ്റു.

ബലൂചിസ്ഥാനിലെ ക്വെറ്റയില്‍നിന്നു പെഷവാറിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 48 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. ബ്രേക്ക് നഷ്ടമായതിനെത്തുടർന്നു ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്കു പതിക്കുകയായിരുന്നുവെന്നാണു പ്രാഥമിക വിലയിരുത്തല്‍.

ദുർഘട പർവതമേഖലകളും മോശം കാലാവസ്ഥയും മൂലം ഖൈബർ പഖ്തുണ്‍ക്വ പ്രവിശ്യയില്‍ വാഹനാപകടങ്ങള്‍ പതിവാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika