ഗുർദാസ്പുർ: പഞ്ചാബില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വിനോദ്കുമാർ (42) അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് യൂണിഫോമില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
പഞ്ചാബില്‍ ഈ വർഷം കൊല്ലപ്പെടുന്ന ആറാമത്തെ പൊലിസുകാരനാണ് വിനോദ്കുമാർ.
തെഹ്രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ (ടിടിഎച്ച്) എന്ന സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ അറിയിച്ചിരുന്നു. ഇതേക്കുറിച്ച് പൊലിസ് അന്വേഷണം നടത്തിവരികയാണ്.

