Monday, 20 Jan, 1.03 am ദീപിക

എറണാകുളം
പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി: യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു

ആ​ലു​വ : പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തിയില്‍ പ്ര​തി​ഷേ​ധി​ച്ച്‌ യൂ​ത്ത് ഫ്ര​ണ്ട് -ജേ​ക്ക​ബ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ല്‍ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ത്തു. പ്ര​തി​ഷേ​ധ സം​ഗ​മം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​ന്‍​സ് വെ​ള്ള​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡ​യ​സ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ന്‍​ജോ ജോ​സ് തേ​യ്‌​ക്കാ​ന​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ് നേ​താ​ക്ക​ളാ​യ ആ​ല്‍​ബി​ന്‍ പ്ലാ​ക്ക​ല്‍, ലി​ന്‍റോ നെ​ല്ലി​ശേ​രി, അ​ഖി​ല്‍ കാ​ഞ്ഞി​രാ​ക്കാ​ട്ട്, റി​ജു മ​ല​യാ​റ്റൂ​ര്‍, ഫെ​നി​ല്‍ പോ​ള്‍, ഗോ​കു​ല്‍ രാ​ജ​ന്‍, നി​ഥി​ന്‍ സി​ബി, ര​ഞ്ജി​ത് രാ​ജ​ന്‍, ബ​സോ ബി​ജു, വി. ​അ​ര്‍​ജു​ന്‍, റി​ജോ റെ​ജി അ​ബ്ര​ഹാം, എ. ​ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top