Tuesday, 17 Apr, 1.39 am

ലേറ്റസ്റ്റ് ന്യൂസ്‌
പെ​രു​ന്പാ​വൂ​രി​ല്‍ ഓ​ട​യി​ല്‍നിന്നും ത​ല​യോ​ട്ടി കണ്ടെത്തി

പെ​രു​ന്പാ​വൂ​ര്‍: നഗരത്തിലെ ഓ​ട​യി​ല്‍​നി​ന്നും ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. ഇ​ന്നു പു​ല​ര്‍​ച്ചെ 6.30 ഓ​ടെ പി.പി. റോ​ഡി​ല്‍ പഴയ ബി​വ​റേ​ജ് ഒൗ​ട്ട്‌​ലെ​റ്റി​നു സ​മീ​പ​ത്തെ ഓ​ട​യി​ല്‍ നി​ന്നാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തെ വ്യാ​പാ​രി ഓ​ട​ക​ളു​ടെ മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​വാ​ന്‍ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെയ്തപ്പോഴാണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി. ത​ല​യോ​ട്ടി പെ​രു​ന്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​ലീ​സ് സ​ര്‍​ജ​ന്‍ എ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം ത​ല​യോ​ട്ടി മ​നു​ഷ്യ​ന്‍റെ ത​ന്നെ​യാ​ണെ​ങ്കി​ല്‍ കേ​സെ​ടു​ത്ത് ആ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​മെ​ന്ന് പെ​രു​ന്പാ​വൂ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു. ആ​ലു​വ​യി​ല്‍ നി​ന്നും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥലത്തെത്തി പരിശോധന നടത്തും.
Dailyhunt
Top