Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെണ്‍കുട്ടികളായ പ്രതിഷേധക്കാരെ മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം; വിശദീകരണവുമായി ഡല്‍ഹി പൊലിസ്

പെണ്‍കുട്ടികളായ പ്രതിഷേധക്കാരെ മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം; വിശദീകരണവുമായി ഡല്‍ഹി പൊലിസ്

ദീപിക 16 mins ago

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടികളായ പ്രതിഷേധക്കാർക്ക് നേരെ ശാരീരിക അതിക്രമമുണ്ടായെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി ഡല്‍ഹി പൊലിസ്.

ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ന്യൂഡല്‍ഹി ഡിസിപി സച്ചിൻ ശർമ വ്യക്തമാക്കി. വനിതാ പ്രക്ഷോഭകരെ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കൈകാര്യം ചെയ്തതെന്നും, കൃത്യമായ മര്യാദയോടെയും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് അവരോട് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെയും ജന്തർമന്തറിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് വനിതാ പ്രതിഷേധക്കാർക്കെതിരെ ആക്രമണമുണ്ടായെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാർത്തകള്‍ പ്രചരിച്ചത്.

എഐഎസ്‌എ ദേശീയ പ്രസിഡന്റ് നേഹ ബോറയെ ഔദ്യോഗിക നമ്പറില്ലാത്ത സ്വകാര്യ വാഹനത്തില്‍ വനിതാ പൊലിസിന്റെ സാന്നിധ്യമില്ലാതെ കസ്റ്റഡിയിലെടുത്തെന്ന സംഘടനയുടെ ആരോപണവും പൊലിസ് തള്ളി. അതേസമയം, പ്രതിഷേധത്തിനിടയില്‍ ചില പ്രക്ഷോഭകർ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും മുതിർന്ന ഉദ്യോഗസ്ഥൻ ആരോപിച്ചു.

നിരോധനാജ്ഞകളും കനത്ത സുരക്ഷാ സന്നാഹങ്ങളും മറികടന്ന് ജന്തർമന്തറിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രക്ഷോഭകരെ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നും, കസ്റ്റഡിയിലെടുത്തവരെ കൃത്യസമയത്ത് മോചിപ്പിച്ചിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika