Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫ്ലൈ ദുബായ് വിമാന ആക്രമണം: ജോലിക്ക് കയറും മുമ്പേ ആസൂത്രണം

ഫ്ലൈ ദുബായ് വിമാന ആക്രമണം: ജോലിക്ക് കയറും മുമ്പേ ആസൂത്രണം

ദീപിക 6 mins ago

ടെല്‍ അവീവ് / ദുബായ്: ദുബായില്‍നിന്നു ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനം തട്ടിക്കൊണ്ടുപോയി തകർക്കാൻ ശ്രമിച്ച സംഭവത്തില്‍ നടുക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

വിമാനത്തിലെ ഒമാനി സഹപൈലറ്റായ ഹമാം അല്‍ ഹമ്മാമി (29) ഫ്ലൈ ദുബായ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പുതന്നെ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നു. ഇസ്രയേലിലേക്കു സർവീസ് നടത്തുന്ന കമ്പനി എന്ന നിലയിലാണ് ഇയാള്‍ ഫ്ലൈ ദുബായ് തെരഞ്ഞെടുത്തത്.

കഴിഞ്ഞ ജൂലൈയില്‍ സർവീസ് നടത്തിയ വിമാനത്തില്‍ ആക്രമണം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും അന്നത്തെ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരില്‍ ഒരാളുമായി മുൻപരിചയവും വ്യക്തിബന്ധവും ഉണ്ടായിരുന്നതിനാലാണ് ആക്രമണപദ്ധതി അവസാനനിമിഷം ഉപേക്ഷിച്ചതെന്നും ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി.

174 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന ബോയിംഗ് വിമാനത്തിന്റെ കൊക്പിറ്റില്‍ വച്ച്‌ കോടാലി ഉപയോഗിച്ച്‌ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ക്യാപ്റ്റനെ അപായപ്പെടുത്തിയശേഷം വിമാനം ടെല്‍ അവീവിലേക്കു പറത്തി വിമാനത്താവളത്തിലോ കെട്ടിടസമുച്ചയത്തിലോ ഇടിച്ചിറക്കാനായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്.

പ്രതി ഏതെങ്കിലും ഭീകരസംഘടനകളുടെയോ വിദേശ സർക്കാരുകളുടെയോ നേരിട്ടുള്ള നിർദേശപ്രകാരമല്ല, മറിച്ച്‌ സ്വയം തീവ്രവാദ ആശയങ്ങള്‍ക്ക് അടിമപ്പെട്ട് ഒറ്റയ്ക്കാണു കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നാണ് ഇസ്രേലി അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika