Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫ്രഞ്ച് സൂപ്പര്‍ കപ്പ് ആര്‍സി ലെന്‍സിന്

ഫ്രഞ്ച് സൂപ്പര്‍ കപ്പ് ആര്‍സി ലെന്‍സിന്

ദീപിക 33 mins ago

പാരീസ്: 2026 ട്രോഫി ഡെസ് ചാമ്പ്യന്സ് (ഫ്രഞ്ച് സൂപ്പര് കപ്പ്/ചാമ്പ്യന്സ് കപ്പ്) ഫുട്ബോള് കിരീടം ആര്സി ലെന്സിന്.

യുവേഫ സൂപ്പര് കപ്പ് കിരീടത്തിനു പിന്നാലെ മറ്റൊരു ട്രോഫി നേട്ടംകൂടി ആഗ്രഹിച്ച പാരീസ് സെന്റ് ജെര്മെയ്നെ ഞെട്ടിച്ചാണ് ലെന്സിന്റെ ആഹ്ലാദനൃത്തം. ഫൈനലില് ലെന്സ് 1-0നു പിഎസ്ജിയെ കീഴടക്കി.

32-ാം മിനിറ്റില് ഫ്ളോറിയന് തൗവിന് നേടിയ ഗോളിലായിരുന്നു ലെന്സിന്റെ ജയം. 39-ാം മിനിറ്റില് കിലിയന് അന്റോണിയോ ചുവപ്പുകാര്ഡ് കണ്ടതോടെ ലെന്സിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങി.

എന്നാല്, പിഎസ്ജിയുടെ ആക്രമണം അവര് ചെറുത്തു. 87-ാം മിനിറ്റില് നൂനൊ മെന്ഡെസ് ചുവപ്പുകാര്ഡ് കണ്ടതോടെ പിഎസ്ജിയും മത്സരം അവസാനിപ്പിച്ചത് പത്തുപേരുമായി ആയിരുന്നു. ലെന്സ് ആദ്യമായാണ് ഫ്രഞ്ച് സൂപ്പര് കപ്പ് സ്വന്തമാക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika