Tuesday, 11 Aug, 12.48 am ദീപിക

കണ്ണൂര്‍
പി​ഞ്ചു​കു​ഞ്ഞി​ന്‍റെ തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി​യ പി​ന്‍ പു​റ​ത്തെ​ടു​ത്തു

ക​ണ്ണൂ​ര്‍: ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി​യ പി​ന്‍ പു​റ​ത്തെ​ടു​ത്തു. ക​ണ്ണൂ​ര്‍ ആം​സ്റ്റ​ര്‍ മിം​സ് ഹോ​സ്പി​റ്റ​ലി​ലെ ഇ​എ​ന്‍​ടി സ​ര്‍​ജ​ന്‍ ഡോ.​രാ​മ​കൃ​ഷ്ണ​നാ​ണ് പി​ന്‍ വി​ദ​ഗ്ധ​മാ​യി പു​റ​ത്തെ​ടു​ത്ത​ത്.
സി​റ്റി ത​യ്യി​ല്‍ സ്വ​ദേ​ശി​യാ​യ കു​ട്ടി​യു​ടെ തൊ​ണ്ട​യി​ലാ​ണ് പി​ന്‍ കു​രു​ങ്ങി​യ​ത്. ര​ക്ഷി​താ​ക്ക​ളും മ​റ്റും ഉ​ട​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പു​റ​ത്തെ​ടു​ക്കാ​ന്‍ പ്ര​യാ​സ​മു​ള്ള സം​ഭ​വ​മാ​യ​തി​നാ​ല്‍ ഹെ​ഡ് ന​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മിം​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ എ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പി​ന്‍ ശ്വാ​സ​കോ​ശ​ത്തി​ല്‍ എ​ത്താ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top