ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥനെന്ന പേരില്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നീക്കം നടത്തിയ സംഭവത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ സ്പെഷല്‍ അസിസ്റ്റന്റ് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയ അനിരുദ്ധ് സിംഗിനെതിരേയാണ് കേസെടുത്തത്. പിഎംഒ അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ. ഇസാര്‍ നല്കിയ പരാതിയിലാണ് സിബിഐയുടെ നടപടി.
ബോയിംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട പ്രതിരോധ ഇടപാടുകള്ക്കിടെയാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ നീക്കം നടത്തിയതായി കണ്ടെത്തിയത്.
ബോയിംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട പ്രതിരോധ ഇടപാടുകള്ക്കിടെയാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ നീക്കം നടത്തിയതായി കണ്ടെത്തിയത്.
സംശയാസ്പദമായ രീതിയില്‍ ഫോണ്‍ കോളുകള്‍ ലഭിച്ചെന്നു ബോയിംഗ് ഇന്ത്യയാണ് 2019 നവംബറില്‍ പിഎംഒയ്ക്ക് പരാതി നല്‍കിയത്. പി.കെ. മിശ്രയുടെ സ്പെഷല്‍ അസിസ്റ്റന്റ് ജിതേന്ദ്ര കുമാര്‍ എന്ന പേരിലായിരുന്നു ഫോണ്‍ സംഭാഷണങ്ങള്‍. ജിതേന്ദ്ര കുമാര്‍ എന്നൊരാള്‍ പിഎംഒയില്‍ ഇല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബോയിംഗ് പരാതി നല്‍കിയത്. ഈ പരാതിയാണ് ജനുവരിയില്‍ പിഎംഒ സിബിഐക്ക് കൈമാറിയത്.

