Saturday, 28 Mar, 11.32 pm ദീപിക

എറണാകുളം
പോ​ര്‍​ട്ട​ബി​ള്‍ വെ​ന്‍റി​ലേ​റ്റ​ര്‍ വാ​ങ്ങാ​ന്‍ 25 ല​ക്ഷം

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​ര്‍​ട്ട​ബി​ള്‍ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ വാ​ങ്ങാ​നാ​യി ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വെ​ന്‍റി​ലേ​റ്റ​റു​ക​ളു​ടെ ആ​വ​ശ്യം ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യ​പ്പോ​ള്‍​ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റി​യെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

നി​ല​വി​ല്‍ 11 വെ​ന്‍റി​ലേ​റ്റ​റു​ക​ളും ര​ണ്ടു പോ​ര്‍​ട്ട​ബി​ള്‍ വെ​ന്‍റി​ലേ​റ്റ​റു​ക​ളു​മാ​ണ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​പ്പോ​ഴ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച്‌ ന​ല് പോ​ര്‍​ട്ട​ബി​ള്‍ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ വാ​ങ്ങാ​ന്‍ ക​ഴി​യും. ഇ​തി​നാ​യി ഭ​ര​ണാ​നു​മ​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top