Saturday, 24 Jul, 4.37 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് തൂ​ക്കു ക​യ​ര്‍

സാ​ഗ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​റി​ലെ കോ​ട​തി​യാ​ണ് 24കാ​ര​നാ​യ യു​വാ​വി​ന് ശി​ക്ഷ വി​ധി​ച്ച​ത്. ര​ണ്ടു​വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് പ്ര​തി കൃ​ത്യം ന​ട​ത്തി​യ​ത്.

പ്ര​ത്യേ​ക പോ​ക്‌​സോ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​പ്ര​കാ​രം പ്ര​തി​ക്ക് ഏ​ഴ് വ​ര്‍​ഷ​ത്തെ ക​ഠി​ന ത​ട​വും കോ​ട​തി വി​ധി​ച്ചു.

പോ​ക്‌​സോ നി​യ​മ​ത്തി​ലെ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളെ പീ​ഡി​പ്പി​ച്ച​തി​ന് കോ​ട​തി ഇ​യാ​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്കു​ക​യും ചെ​യ്തു. 2019ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​വാ​ഹ​ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ഇ​യാ​ള്‍ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top