Monday, 20 Jan, 1.03 am ദീപിക

എറണാകുളം
പ്രളയദിനങ്ങളുടെ ഓര്‍മകള്‍ പങ്കുവച്ച്‌ കുന്നുകരയില്‍ ശില്പശാല

നെ​ടു​മ്ബാ​ശേ​രി: ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളി​ലാ​യി നേ​രി​ട്ട പ്ര​ള​യ ദി​ന​ങ്ങ​ളു​ടെ ഓ​ര്‍​മക​ള്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ടും പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ നി​ര്‍​ദ്ദേ​ശി​ച്ചു കൊ​ണ്ടും കു​ന്നു​ക​ര പ​ഞ്ചാ​യ​ത്ത് സ്ത്രീ ​ശാ​ക്തീ​ക​ര​ണ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച 'ന​മ്മ​ള്‍ ന​മു​ക്കാ​യി-​ക​രു​ത​ലോ​ടെ നേ​രി​ടാം പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ' ഏ​ക​ദി​ന ശി​ല്‍​പ​ശാ​ല ശ്ര​ദ്ധേ​യ​മാ​യി. എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ളേ​ജ് ഭൂ​മി​ത്ര​സേ​നാ ക്ല​ബും ഉ​ന്ന​ത് ഭാ​ര​ത്‌ അ​ഭി​യാ​നും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തു​മാ​യി കൈ​കോ​ര്‍​ത്താ​ണ് ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ള​യാ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​തി​നൊ​പ്പം ഭാ​വി​യി​ല്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ശി​ല്‍​പ​ശാ​ല​യി​ല്‍ വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്തു.
എ​ന്‍​ജി​ന്‍ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഫൈ​ബ​ര്‍ ബോ​ട്ടു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ക. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പു വ​രു​ത്തു​ക, റോ​ഡ്‌ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ന്‍ വെ​ള്ളം ക​യ​റി​യ പ്ര​ധാ​ന റോ​ഡു​ക​ള്‍ ഉ​യ​രം കൂ​ട്ടു​ക, ആ​ശ​യ വി​നി​മ​യം ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്‍റ​ര്‍​നെ​റ്റ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ളാ​ണ് ച​ര്‍​ച്ച​ക​ളി​ല്‍ ഉ​യ​ര്‍​ന്നു വ​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് ത​റ​യി​ല്‍ ശി​ല്‍​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​ന സ​ന്തോ​ഷ്‌ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ഹൈ​ബി ഈ​ഡ​ന്‍ എം​പി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​നി​ര്‍​മ​ല പ​ദ്മ​നാ​ഭ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ഹ​സാ​ര്‍​ഡ്‌ അ​ന​ലി​സ്റ്റ് അ​ഞ്ജ​ലി പ​മേ​ശ്വ​ര​ന്‍, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം ഡോ. ​മാ​ര്‍​ട്ടി​ന്‍ പാ​ട്രി​ക് എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജെ​യി​ന്‍ വ​ര്‍​ഗീ​സ്‌ പാ​ത്താ​ട​ന്‍, അം​ഗ​ങ്ങ​ളാ​യ സി.​യു. ജ​ബ്ബാ​ര്‍, പി.​വി.

തോ​മ​സ്‌, ടി.​കെ. അ​ജി​കു​മാ​ര്‍, എം.​പി. തോ​മ​സ്‌, പി.​എ. കു​ഞ്ഞു​മു​ഹ​മ്മ​ദ്, സി.​എം. വ​ര്‍​ഗീ​സ്‌, ഷീ​ബ കു​ട്ട​ന്‍, ലി​ജി ജോ​സ്, ഷി​ജി ജോ​ഷി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>