Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രതിപക്ഷം വികസന കാര്യങ്ങളെ തടസപ്പെടുത്തുന്നു; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

പ്രതിപക്ഷം വികസന കാര്യങ്ങളെ തടസപ്പെടുത്തുന്നു; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

ദീപിക 11 mins ago

അഹമ്മദാബാദ്: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണപക്ഷത്തെ എതിർക്കുന്ന വിഭാഗമായി പ്രവർത്തിക്കുന്നതിനു പകരം വികസന കാര്യങ്ങളെ തടസപ്പെടുത്തുന്നവരായി പ്രതിപക്ഷം മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151–ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷം വികസന കാര്യങ്ങളെ തടസപ്പെടുത്തുന്ന ശക്തിയായി മാറിയത് നിർഭാഗ്യമാണെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളെയും നിലപാടുകളെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. വിദേശ രാജ്യങ്ങളില്‍ വച്ച്‌ ആര് ആരെയാണ് രഹസ്യമായി കാണുന്നതെന്നും രാജ്യവിരുദ്ധ ശക്തികള്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു. ഇന്ത്യയുടെ ശത്രുക്കള്‍ക്കായി സംസാരിക്കുന്നത് ആരാണെന്നും അദ്ദേഹം ചോദിച്ചു.

ഇത്തരം ശക്തികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സമൂഹമാധ്യമത്തെ ആയുധമാക്കി വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുന്നു.

രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു. രാജ്യത്തെ നക്സലിസത്തില്‍ നിന്നും മാവോയിസത്തില്‍ നിന്നും മുക്തമാക്കാൻ കഴിഞ്ഞു. എന്നാല്‍ നക്സലുകളുടെ രീതിയില്‍ ചിന്തിക്കുന്നവരുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika