Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രതിപക്ഷത്തിനു കരുത്തേകി  സുപ്രീംകോടതി നിഗമനങ്ങള്‍

പ്രതിപക്ഷത്തിനു കരുത്തേകി സുപ്രീംകോടതി നിഗമനങ്ങള്‍

ദീപിക 44 mins ago

ന്യൂഡല്‍ഹി: വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിനുള്ള ഫോം 6 പരിഷ്കരണവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് നടത്തിയ പരാമർശം മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ ആക്രമണത്തിന് കൂടുതല്‍ കരുത്തേകുന്നു.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട ഡിക്ലറേഷൻ ഫോം സുപ്രീംകോടതി ശരിവച്ചതാണെന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ വാദം പൂർണമായി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസും ജഡ്ജിമാരും നിർണായക പരാമർശം നടത്തിയത്.

കോടതി പരാമർശത്തിനു പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാക്കള്‍ രംഗത്തെത്തി. ഗ്യാനേഷ് കുമാർ നിയമവിരുദ്ധമായും ഏകപക്ഷീയമായുമാണ് ഫോം 6 തിരുത്തിയതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഭരണകക്ഷിയായ ബിജെപിയെ സഹായിക്കാൻ സ്വന്തം പദവി ദുരുപയോഗം ചെയ്തതിന്റെ വ്യക്തമായ തെളിവാണിത്. ജനാധിപത്യത്തിനുമേലുള്ള ഈ കടന്നുകയറ്റത്തിനു പിന്നില്‍ പ്രവർത്തിച്ച എല്ലാവരും മറുപടി പറയേണ്ടിവരും-രാഹുല്‍ വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ രാജ്യത്തോട് നുണ പറയുകയായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ഭരണകക്ഷിക്കു വലിയ ഭയമുള്ള പുതിയ തലമുറയിലെ വോട്ടർമാരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനാണ് ഫോം 6-ല്‍ മനഃപൂർവം മാറ്റങ്ങള്‍ വരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പ്രതിപക്ഷx തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുപ്രീംകോടതി വിധി ദുർവ്യാഖ്യാനം ചെയ്യുകയാണെന്നുമാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika