Wednesday, 19 Sep, 6.19 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
പുനലൂരില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

പുനലൂര്‍: പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍. ചൊവ്വാഴ്ച വൈകുന്നേരം പഞ്ച് മോദി ചലഞ്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ലിജുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ പുനലൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയുമാണ്. പഞ്ച് മോദി ചലഞ്ച് ബിജെപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പുനലൂര്‍ സിഐയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Dailyhunt
Top