ലേറ്റസ്റ്റ് ന്യൂസ്
രാജ്യത്തെ ജനങ്ങളുടെ പക്കല്‍ ചെലവഴിക്കാന്‍ പണമില്ല; നാലു പതിറ്റാണ്ടിനിടെ ആദ്യം

ന്യൂഡല്‍ഹി: 1972-73 നു ശേഷം ആദ്യമായി ഇന്ത്യന്‍ ജനതയുടെ ക്രയശേഷി 2017-18 ല്‍ താഴോട്ടുപോയതായി കണക്കുകള്‍. സര്‍ക്കാര്‍ മാസങ്ങളോളം മറച്ചുവച്ച കണക്കുകളാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) നടത്തിയ നിര്‍ണായക സൂചകങ്ങള്‍: ഇന്ത്യയിലെ ഗാര്‍ഹിക ഉപഭോഗ ചെലവ്' എന്ന സര്‍വേയുടെ ഫലമാണ് പുറത്തുവന്നത്. ഗവണ്മെന്റ് ഈ റിപ്പോര്‍ട്ട് ഇനിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ആളോഹരി പ്രതിമാസ ചെലവ് 2011-12 ലെ 1501 രൂപയില്‍നിന്ന് 2017-18 ല്‍ 1446 രൂപയായി. കുറവ് 3.7 ശതമാനം. (2009-10 ലെ സ്ഥിരവിലയിലാണു രണ്ടു കണക്കും). ഇക്കാലയളവില്‍ ഗ്രാമീണര്‍ ചെലവാക്കുന്ന തുക 8.8 ശതമാനം കുറഞ്ഞു. നഗരവാസികളുടേത് രണ്ടു ശതമാനവും. ഗ്രാമീണര്‍ ഭക്ഷണത്തിനു ചെലവാക്കുന്ന തുക 10 ശതമാനം കുറഞ്ഞു. നഗരങ്ങളില്‍ നാമമാത്രമായി വര്‍ധിച്ചു. 2011-12 ല്‍ ഗ്രാമീണര്‍ പ്രതിമാസം 643 രൂപ ഭക്ഷണത്തിനു ചെലവാക്കിയത് 2017-18 ല്‍ 580 രൂപയായി കുറഞ്ഞു. നഗരങ്ങളില്‍ 943 രൂപയില്‍നിന്ന് 946 രൂപയായി. ഗ്രാമീണരുടെ ഭക്ഷ്യേതര ചെലവ് 7.6 ശതമാനം കുറഞ്ഞു. നഗരങ്ങളില്‍ 3.8 ശതമാനം കൂടി എന്നിവയാണു സര്‍വേ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍.
സര്‍വേഫലം പുറത്തുവിടുന്നതിനെപ്പറ്റി സര്‍ക്കാരില്‍ പലവട്ടം ചര്‍ച്ച നടന്നു. സര്‍വേയിലെ നിഗമനങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിച്ചു. അവര്‍ വിശദമായി പരിശോധിച്ചിട്ട് റിപ്പോര്‍ട്ട് ശരിയാണെന്നു പറഞ്ഞു. തുടര്‍ന്നു റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സ്റ്റാറ്റിസ്റ്റിക്സും പ്രോഗ്രാം നടത്തിപ്പും മന്ത്രാലയം അനുമതി നല്കി. 2019 ജൂണില്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നു മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. പക്ഷേ, ഇനിയും പുറത്തുവിട്ടിട്ടില്ല.
രാജ്യത്തു തൊഴിലില്ലായ്മ കൂടുന്നുവെന്ന തൊഴില്‍ സര്‍വേ ഫലവും ഈയിടെ മൂടിവച്ചിരുന്നു. ഇതേത്തുടര്‍ന്നു സര്‍വേയുടെ മേല്‍നോട്ടം വഹിച്ചിരുന്നയാള്‍ സര്‍ക്കാരില്‍നിന്നു രാജിവച്ചു. 2017-18 ലെ തൊഴില്‍ സര്‍വേ തൊഴിലില്ലായ്മ 6.1 ശതമാനമാണെന്നും 29 വയസ് വരെയുള്ള യുവാക്കളില്‍ 17.8 ശതമാനം തൊഴില്‍രഹിതരാണെന്നും കണ്ടെത്തിയിരുന്നു. ആറുവര്‍ഷംകൊണ്ട് തൊഴിലെടുക്കുന്നവരുടെ മൊത്തം സംഖ്യ നാലുശതമാനം കുറഞ്ഞെന്നും ആ സര്‍വേ കണ്ടെത്തി.
ആറുവര്‍ഷത്തിനിടെ ജനങ്ങളുടെ ക്രയശേഷി കുറഞ്ഞത് 1972-73 നു ശേഷമുള്ള ആദ്യസംഭവമാണ്. സ്വാതന്ത്ര്യത്തിനു ശേഷം മറ്റെല്ലാക്കാലത്തും ജനങ്ങളുടെ ക്രയശേഷി ഉയര്‍ന്നിട്ടേ ഉള്ളൂ. 2012-13 മുതലാകും ജനങ്ങളുടെ വരുമാനം കുറഞ്ഞതെന്നു പ്ലാനിംഗ് കമ്മീഷനംഗമായിരുന്ന ഡോ. സെന്‍ കരുതുന്നു. അതുവരെ ഗ്രാമീണ വേതനനിലവാരം ഓരോ വര്‍ഷവും ഉയരുന്നുണ്ടായിരുന്നു. വേതനവര്‍ധന ഇല്ലാതായപ്പോള്‍ വരുമാനം കുറഞ്ഞു; ക്രയശേഷി താണു. രാജ്യം ദാരിദ്യ്രത്തിലേക്കു നീങ്ങുന്നതിന്റെ സൂചനയാണിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Another day, another hidden NSO (earlier known as NSSO) survey, another scoop.
- Somesh Jha (@someshjha7) November 15, 2019
Consumer spending fell for the first time in more than four decades in 2017-18.
Consumer spending had last declined during extraordinary events in India's history.https://t.co/kebglyK7iu pic.twitter.com/YrwGEreKUd
സര്‍വേഫലം പുറത്തുവിടുന്നതിനെപ്പറ്റി സര്‍ക്കാരില്‍ പലവട്ടം ചര്‍ച്ച നടന്നു. സര്‍വേയിലെ നിഗമനങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിച്ചു. അവര്‍ വിശദമായി പരിശോധിച്ചിട്ട് റിപ്പോര്‍ട്ട് ശരിയാണെന്നു പറഞ്ഞു. തുടര്‍ന്നു റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സ്റ്റാറ്റിസ്റ്റിക്സും പ്രോഗ്രാം നടത്തിപ്പും മന്ത്രാലയം അനുമതി നല്കി. 2019 ജൂണില്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നു മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. പക്ഷേ, ഇനിയും പുറത്തുവിട്ടിട്ടില്ല.
രാജ്യത്തു തൊഴിലില്ലായ്മ കൂടുന്നുവെന്ന തൊഴില്‍ സര്‍വേ ഫലവും ഈയിടെ മൂടിവച്ചിരുന്നു. ഇതേത്തുടര്‍ന്നു സര്‍വേയുടെ മേല്‍നോട്ടം വഹിച്ചിരുന്നയാള്‍ സര്‍ക്കാരില്‍നിന്നു രാജിവച്ചു. 2017-18 ലെ തൊഴില്‍ സര്‍വേ തൊഴിലില്ലായ്മ 6.1 ശതമാനമാണെന്നും 29 വയസ് വരെയുള്ള യുവാക്കളില്‍ 17.8 ശതമാനം തൊഴില്‍രഹിതരാണെന്നും കണ്ടെത്തിയിരുന്നു. ആറുവര്‍ഷംകൊണ്ട് തൊഴിലെടുക്കുന്നവരുടെ മൊത്തം സംഖ്യ നാലുശതമാനം കുറഞ്ഞെന്നും ആ സര്‍വേ കണ്ടെത്തി.
ആറുവര്‍ഷത്തിനിടെ ജനങ്ങളുടെ ക്രയശേഷി കുറഞ്ഞത് 1972-73 നു ശേഷമുള്ള ആദ്യസംഭവമാണ്. സ്വാതന്ത്ര്യത്തിനു ശേഷം മറ്റെല്ലാക്കാലത്തും ജനങ്ങളുടെ ക്രയശേഷി ഉയര്‍ന്നിട്ടേ ഉള്ളൂ. 2012-13 മുതലാകും ജനങ്ങളുടെ വരുമാനം കുറഞ്ഞതെന്നു പ്ലാനിംഗ് കമ്മീഷനംഗമായിരുന്ന ഡോ. സെന്‍ കരുതുന്നു. അതുവരെ ഗ്രാമീണ വേതനനിലവാരം ഓരോ വര്‍ഷവും ഉയരുന്നുണ്ടായിരുന്നു. വേതനവര്‍ധന ഇല്ലാതായപ്പോള്‍ വരുമാനം കുറഞ്ഞു; ക്രയശേഷി താണു. രാജ്യം ദാരിദ്യ്രത്തിലേക്കു നീങ്ങുന്നതിന്റെ സൂചനയാണിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
related stories
-
ലേറ്റസ്റ്റ് ന്യൂസ് സാന്പത്തിക പ്രതിസന്ധി; ദുബായ് എക്സ്പോയില്‍ പാക് ഭൂമി വിറ്റു...
-
ലേറ്റസ്റ്റ് ന്യൂസ് ഷെഹല ഷെറിന്റെ മരണത്തില്‍ അധ്യാപകര്‍ക്കു വീഴ്ച സംഭവിച്ചെന്നു...
-
ലേറ്റസ്റ്റ് ന്യൂസ് സുഡാനില്‍ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം...