മൂവാറ്റുപുഴ: നഗരത്തിലെ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണശ്രമം. ശിവന്‍കുന്ന് മഹാദേവക്ഷേത്രത്തിലും പുഴക്കരക്കാവ് ദേവി ക്ഷേത്രത്തിലുമാണ് ഇന്നലെ പുലര്‍ച്ചെ മോഷണശ്രമം നടന്നത്. ശിവന് കുന്ന് മഹാദേവക്ഷേത്രത്തിലെ ശ്രീകോവില്‍ തകര്‍ത്താണ് മോഷ്ട്ടാവ് അകത്തുകയറിയത്. പുഴക്കരകാവ് ക്ഷേത്രത്തിലെ ഓഫീസ് താഴ് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇരു ക്ഷേത്രങ്ങളിലും നിന്നും ഒന്നും മോഷണം പോയിട്ടില്ല. പുഴക്കരക്കാവ് ക്ഷേത്ര പരിസരത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അരൂര്‍: കുമര്ത്തുശേരി പലചരക്ക് വ്യാപാര സ്ഥാപനത്തിന്റെ ഭിത്തി തുരന്ന് മോഷണശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ കട തുറക്കാന്‍ വന്ന തൊഴിലാളിയാണ് കടയുടെ ഒരു ഭാഗം തകര്‍ത്തതായി കണ്ടത്. ഉള്‍ഭാഗം കോണ്‍ക്രീറ്റ് സ്ലാബ് ആയതിനാല്‍ മോഷ്ടാക്കളുടെ ശ്രമം വിഫലമായി. കടയുടെ മുന്‍ ഭാഗത്തുള്ള സിസി ക്യാമറാകള് തകര്‍ത്തതിന് ശേഷമാണ് ഭിത്തി തുരന്നത്. സമാനസംഭവം അടുത്തുള്ള വട്ടക്കേരില്‍ ജയന്റെ ചായക്കടയിലും നടന്നു. കടയുടെ പിന് വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ പെട്ടിയിലുണ്ടായിരുന്ന ആയിരം രൂപ മോഷ്ടിക്കുകയും കടയിലെ സാധനങ്ങള്‍ കൊണ്ടുപോകുകയും ചെയ്തു. പോലീസ് എത്തി അന്വോഷണം തുടങ്ങി.
