Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റഷ്യ സമാധാന ചര്‍ച്ച വൈകിക്കുകയാണെന്ന് യൂറോപ്യൻ യൂണിയൻ

റഷ്യ സമാധാന ചര്‍ച്ച വൈകിക്കുകയാണെന്ന് യൂറോപ്യൻ യൂണിയൻ

ദീപിക 14 mins ago

ബ്രസല്‍സ്: ശൈത്യകാലം അടുത്തിരിക്കെ യുക്രെയ്ന്റെ ഊർജകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ആക്രമണം തുടരുകയും സമാധാന ചർച്ച വൈകിക്കുകയുമാണെന്നു യൂറോപ്യൻ യൂണിയൻ രാജ്യങ്ങള്‍.

ചർച്ചകളില്‍, വെടിനിർത്തല്‍ ഉറപ്പാക്കുന്നതിനും പിന്നീട് ശരിയായ സമാധാന കരാറിലെത്തുക എന്നതിനുമായിരിക്കണം മുൻഗണന നല്‍കേണ്ടതെന്നു യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ പറഞ്ഞു.

യുദ്ധം ആരംഭിച്ചത് റഷ്യയാണെന്നും പുതിയ ഉപാധികള്‍ ഉന്നയിക്കാതെ യുദ്ധത്തില്‍നിന്നു പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. ചർച്ചകള്‍ക്കു മുന്നോടിയായി യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞു. ചർച്ചകള്‍ നടന്നിട്ടും റഷ്യ തങ്ങളുടെ നിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും സാധാരണക്കാർക്കു നേരേയും അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരേയും ആക്രമണങ്ങള്‍ തുടരുകയാണെന്നും അയർലൻഡ് വിദേശകാര്യ മന്ത്രി ഹെലൻ മക്‌എൻറ്റി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika