കണ്ണൂര്‍
റോഡുപണി ഇഴയുന്നു; കുരുക്കഴിയാതെ മട്ടന്നൂര്‍
മട്ടന്നൂര്‍: റോഡ് നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങാനാരംഭിച്ചതോടെ മട്ടന്നൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ കുരുക്കില്‍പ്പെടുന്നത്. തലശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി മൂന്നുമാസത്തോളമായി നഗരത്തിലെ റോഡ് പൊളിച്ചിട്ട് പ്രവൃത്തി നടത്തുന്നു. 200 മീറ്റര്‍ മാത്രമാണ് നഗരത്തില്‍ ടാറിംഗ് നടത്താന്‍ ബാക്കിയുള്ളത്. ഇരിട്ടി റോഡിന്റെ പകുതി ഭാഗം കുഴിച്ചിട്ടിരിക്കുകയാണ്. റോഡ് പ്രവൃത്തിക്കിടെ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതും പതിവാണ്.
റോഡിലെ വൈദ്യുതി തൂണ് മാറ്റി സ്ഥാപിക്കാന്‍ നഗരത്തിലെ വൈദ്യുതി ഓഫ് ചെയ്തു വയ്ക്കുന്ന സംഭവവുമുണ്ട്. ഏതാനും തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തി വൈദ്യുതി തൂണ് മാറ്റുന്നതാണ് പ്രവൃത്തി പൂര്‍ത്തിയാകല്‍ വൈകാന്‍ കാരണമാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാണിപ്പോള്‍.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
related stories
-
ലേറ്റസ്റ്റ് ന്യൂസ് സംസ്ഥാനത്ത് ഇന്ന് 5,659 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
-
ലേറ്റസ്റ്റ് ന്യൂസ് മൂന്ന് മുതല്‍ എട്ട് വരെ ഓണ്‍ലൈന്‍ പരീക്ഷ: കേന്ദ്രീയ വിദ്യാലയം...
-
കേരളം കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി