കയ്പമംഗലം: സംസ്ഥാനത്ത് ആദ്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചു തദ്ദേശ റോഡുകള്‍ക്കു പ്രത്യേക പദ്ധതി നടപ്പാക്കുന്പോള്‍ കയ്പമംഗലം മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലായി വിവിധ റോഡുകളുടെ നിര്‍മാണത്തിന് 6.15 കോടി രൂപയുടെ ഭരണാനുമതിയായി. എടത്തിരുത്തി പഞ്ചായത്തില്‍ വാര്‍ഡ് നാലില്‍ താടിക്കാരന് റോഡ് 15 ലക്ഷം, മധുരംപിള്ളി ശ്രീ മുരുകന് റോഡ് 50 ലക്ഷം, കരിപ്പത്തോട് റോഡ് 20 ലക്ഷം, കയ്പമംഗലം പഞ്ചായത്തിലെ മഹ്ളറ പതിനെട്ടുമുറി റോഡ് 30 ലക്ഷം, ഗ്രാമലക്ഷ്മി കള്‍വര്‍ട്ട് പാലം 30 ലക്ഷം പെരിഞ്ഞനം പഞ്ചായത്തിലെ പനപറന്പ് മഹ്ളറ റോഡ് 20 ലക്ഷം, വാര്‍ഡ് 9 ലെ സഹൃദയ റോഡ് 10 ലക്ഷം മതിലകം പഞ്ചായത്തിലെ പുതിയകാവ് സൊസൈറ്റി റോഡ് 10 ലക്ഷം, പോഴംകാവ് പാപ്പിനിവട്ടം റോഡ് ഒരുകോടി 50 ലക്ഷം, ശ്രീനാരായണപുരം പഞ്ചായത്തിലെ പത്താഴക്കാട് മുള്ളന്‍ ബസാര്‍ റോഡ് 10 ലക്ഷം, ഹിറാപള്ളി പുതു മനപറന്പ് റോഡ് 10 ലക്ഷം പതിയാശേരി കട്ടന്‍ ബസാര്‍ റോഡ് 16 ലക്ഷം, മാന്‍പി ബസാര്‍ സ്റ്റേഡിയം ഇല്ലിച്ചോട് റോഡ് 20 ലക്ഷം, അഞ്ചാംപരുത്തി നെല്‍പ്പിണി റോഡ് 25 ലക്ഷം എടവിലങ്ങ് പഞ്ചായത്തിലെ വാര്‍ഡ് 2 ല്‍ കോളനി റോഡ് കള്‍വര്‍ട്ട് നിര്‍മാണം ഒരു കോടി 10 ലക്ഷം വാര്‍ഡ് അഞ്ചില്‍ പെരുംതോട് വലിയ തോടും വേടി തോടിനേയും ബന്ധിപ്പിക്കുന്ന തോടിന്റെ തെക്കുഭാഗത്ത് 10 അടി വീതിയുള്ള സ്ഥലം റോഡാക്കി മാറ്റുന്നതിന് 37 ലക്ഷം, കുഞ്ഞയിനി ലക്ഷം വീട് റോഡ് 11 ലക്ഷം, കര്‍ഷക ഹനുമാന് ലിങ്ക് റോഡ് 11 ലക്ഷം എറിയാട് പഞ്ചായത്തിലെ ചെമ്മീന്‍ റോഡ് സൈഡ് സംരക്ഷ ഭിത്തി 30 ലക്ഷം തുടങ്ങി ആവശ്യപ്പെട്ട എല്ലാ റോഡുകളും അനുവദിച്ചു വന്നതായി ഇ.ടി.
ടൈസണ്‍ എംഎല്‍എ അറിയിച്ചു. എത്രയും വേഗം ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശിക മേല്‍നോട്ട സമിതി ഗുണമേന്മ പരിശോധിക്കാന്‍ ജില്ലാതല സങ്കേതിക സമിതിയുടെയും മേല്‍നോട്ടം വഹിക്കുമെന്നും ടൈസണ്‍ എംഎല്‍എ അറിയിച്ചു.
