മിലാന്: നീണ്ട 11 വര്ഷത്തെ ഇടവേളയ്ക്കുശേഷം റൊണാള്ഡീഞ്ഞോ കാല്പ്പന്ത് പോരാട്ടവേദിയിലെത്തി.
നാല്പ്പത്താറുകാരനായ ബ്രസീല് ഇതിഹാസം ഇറ്റാലിയന് മൂന്നാം ഡിവിഷന് ക്ലബ്ബായ റവെന്ന എഫ്സിക്കുവേണ്ടിയാണ് റൊണാള്ഡീഞ്ഞോ ഇറങ്ങിയത്.
മത്സരത്തില് റവെന്ന 2-0നു ഫോര്ലി എഫ്സിയെ കീഴടക്കി. രണ്ടാം പകുതിയുടെ തുടക്കത്തില് പകരക്കാരുടെ ബെഞ്ചില്നിന്നായിരുന്നു (46-ാം മിനിറ്റ്) റൊണാള്ഡീഞ്ഞൊ ഗൗച്ചൊ മൈതാനത്ത് എത്തിയത്.

