Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റൊണാള്‍ഡോയ്ക്കു സ്വാഗതം: കോച്ച്‌

റൊണാള്‍ഡോയ്ക്കു സ്വാഗതം: കോച്ച്‌

ദീപിക 3 hrs ago

ലിസ്ബണ്: രാജ്യാന്തര ഫുട്ബോളില് ഏറ്റവും കൂടുതല് ഗോള് (146), ഏറ്റവും കൂടുതല് മത്സരം (234) തുടങ്ങിയ റിക്കാര്ഡുകളുള്ള ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാള്ഡോയ്ക്കു പോര്ച്ചുഗല് ദേശീയ ടീമിലേക്ക് എപ്പോള്വേണമെങ്കിലും മടങ്ങിവരാമെന്നു കോച്ച്‌ ഹൊര്ഹെ ജെസ്യൂസ്.

ഈ മാസം രണ്ടിനു നടന്ന ഡെന്മാര്ക്കിനെതിരായ നേഷന്സ് ലീഗ് പോരാട്ടത്തിനു മുമ്പ് അസംതൃപ്തനായ റൊണാള്ഡോ ടീം ക്യാമ്പ് വിട്ടിരുന്നു. നോര്വെയ്ക്കെതിരായ മത്സരത്തില് പൂര്ണമായി പകരക്കാരുടെ ബെഞ്ചില് ഇരുന്നതിനുശേഷമായിരുന്നു തുടര്ന്നുള്ള മത്സരത്തിനു മുമ്പ് റൊണാള്ഡോ ക്യാമ്പ് വിട്ടത്.

“ദേശീയ ടീമിലേക്കു മടങ്ങിവരാന് റൊണാള്ഡോയ്ക്കു താത്പര്യമുണ്ടെങ്കില് ആരും തടയില്ല. അടുത്ത ടീം തെരഞ്ഞെടുപ്പിനു മുമ്പ് അതിനെക്കുറിച്ചു സംസാരിക്കാന് തയാറാണ്. എന്നാല്, ക്രിസ് (ക്രിസ്റ്റ്യാനൊ റൊണാള്ഡോ) ആണ് തീരുമാനം പറയേണ്ടതെന്നുമാത്രം.

ദേശീയ ടീമിനൊപ്പമുള്ള യാത്ര എങ്ങനെ അവസാനിപ്പിക്കണമെന്നു നിശ്ചയിക്കേണ്ടത് അദ്ദേഹമാണ്. കളിച്ചാലും കളിച്ചില്ലെങ്കിലും താങ്കളെ എനിക്കു വേണമെന്നാണ് റൊണാള്ഡോയോട് ഞാന് പറഞ്ഞിട്ടുള്ളത്. ഇപ്പോഴും അതുതന്നെ ഞാന് ആവര്ത്തിക്കുന്നു’’- നോര്വെയ്ക്ക് എതിരായ 2-1നു ജയത്തിനുശേഷം ഹൊര്ഹെ ജെസ്യൂസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika