Thursday, 09 Jul, 4.37 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
സ​മൂ​ഹ വ്യാ​പ​ന​മി​ല്ല, 90% രോ​ഗി​ക​ളും എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന​മി​ല്ലെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ തോ​ത് ലോ​ക​ശ​രാ​ശ​രി​യെ അ​പേ​ക്ഷി​ച്ചു വ​ള​രെ കു​റ​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല ചെ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​നം കൂ​ടു​ത​ലാ​യി​രി​ക്കാം. ശ​രി​യാ​യ കാ​ഴ്ച​പ്പാ​ടി​ല്‍ വേ​ണം മ​ന​സി​ലാ​ക്കാ​ന്‍. രാ​ജ്യം എ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ​യി​ല്‍ സ​മൂ​ഹ വ്യാ​പ​ന​മു​ണ്ടാ​യി​ട്ടി​ല്ല. കോ​വി​ഡ് രോ​ഗം ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ​യെ​ന്നാ​ണ് ടി​വി​യി​ല്‍ കാ​ണി​ക്കു​ന്ന​ത്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ജ​ന​സം​ഖ്യ​യു​ള്ള ര​ണ്ടാ​മ​ത് രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഇ​വി​ടെ പ​ത്തു​ല​ക്ഷ​ത്തി​ല്‍ 538 എ​ന്ന രീ​തി​യി​ലാ​ണു രോ​ഗി​ക​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ നി​ല​വി​ലെ കോ​വി​ഡ് കേ​സു​ക​ളി​ല്‍ 90 ശ​ത​മാ​ന​വും എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ഡ​ല്‍​ഹി, തെ​ല​ങ്കാ​ന, യു​പി, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും. മ​ര​ണ​ങ്ങ​ളി​ല്‍ 86 ശ​ത​മാ​ന​വും ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വാ​ണ് ഓ​രോ ദി​വ​സ​വും ഉ​ണ്ടാ​കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ വ്യാ​ഴാ​ഴ്ച 24,897 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച 487 പേ​രു​ടെ മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 21,129 ആ​യി. നി​ല​വി​ല്‍ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 7,67,296 ആ​ണ്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top