Tuesday, 21 Jan, 12.42 am ദീപിക

കേരളം
സ​​​ര്‍​​​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി നി​​​യ​​​മവി​​​രു​​​ദ്ധം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ര്‍​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ പൗ​​​ര​​​ത്വ​​​ നിയമ ഭേ​​​ദ​​​ഗ​​​തിക്കെതി​​​തി​​​രേ ത​​​ന്നെ അ​​​റി​​​യി​​​ക്കാ​​​തെ സം​​​സ്ഥാ​​​ന​​​ സ​​​ര്‍​​​ക്കാ​​​ര്‍ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മെ​​​ന്നാ​​​വ​​​ര്‍​​​ത്തി​​​ച്ച്‌ ഗ​​​വ​​​ര്‍​​​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ന്‍.

സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വും തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ല. അ​​​ടു​​​ത്ത ന​​​ട​​​പ​​​ടി എ​​​ന്താ​​​കു​​​മെ​​​ന്നു ചോ​​​ദി​​​ച്ച​​​പ്പോ​​​ള്‍, അ​​​തി​​​പ്പോ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ല്‍ രാ​​​ജ്യ​​​ത്തെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സം​​​വി​​​ധാ​​​ന​​​ത്തെ ത​​​ക​​​ര്‍​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും ഗ​​​വ​​​ര്‍​​​ണ​​​ര്‍ പ​​​റ​​​ഞ്ഞു. പൗ​​​ര​​​ത്വ​​​ നിയമ ഭേ​​​ദ​​​ഗ​​​തി ക്കെതിരേ നി​​​യ​​​മ​​​സ​​​ഭ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യ​​​ത് സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ ത​​​ന്നെ പാ​​​സാ​​​ക്കി​​​യ നി​​​യ​​​മ​​​ങ്ങ​​​ള്‍​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണ്.

ന​​​ട​​​പ​​​ടി​​​ച്ച​​​ട്ട​​​ങ്ങ​​​ളി​​​ലെ 119-ാം വ​​​കു​​​പ്പ​​​നു​​​സ​​​രി​​​ച്ച്‌ സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​ല്ലാ​​​ത്ത ഒ​​​രു വി​​​ഷ​​​യ​​​ത്തി​​​ലും നി​​​യ​​​മ​​​സ​​​ഭ ച​​​ര്‍​​​ച്ച ചെ​​​യ്യാ​​​ന്‍ പാ​​​ടി​​​ല്ല. ന​​​മ്മ​​​ള്‍ നി​​​ര്‍​​​മി​​​ക്കു​​​ന്ന നി​​​യ​​​മ​​​വും ച​​​ട്ട​​​വും നാം ​​​ത​​​ന്നെ ലം​​​ഘി​​​ക്ക​​​രു​​​ത്.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ല്‍ വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യം ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പുത​​​രു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ല്‍ അ​​​വ​​​കാ​​​ശം നി​​​യ​​​മ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ക്കാ​​​നു​​​ള്ള ലൈ​​​സ​​​ന്‍​​​സ​​​ല്ല. ച​​​ട്ട​​​ങ്ങ​​​ളും നി​​​യ​​​മ​​​ങ്ങ​​​ളും പാ​​​ലി​​​ച്ചേ മ​​​തി​​​യാ​​​വൂ. സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ര​​​ണ​​​വ്യ​​​വ​​​സ്ഥ ഉ​​​റ​​​പ്പു​​വ​​​രു​​​ത്താ​​​ന്‍ പ​​​ര​​​മാ​​​വ​​​ധി ശ്ര​​​മി​​​ക്കും. കേ​​​ന്ദ്രം പാ​​​സാ​​​ക്കി​​​യ നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ പോ​​​കു​​​ന്ന​​​തി​​​ന് ഗ​​​വ​​​ര്‍​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണ​​​മെ​​​ന്ന് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 166-ല്‍ ​​​മൂ​​​ന്നാം വ​​​കു​​​പ്പി​​​ല്‍ കൃ​​​ത്യ​​​മാ​​​യി പ​​​റ​​​യു​​​ന്നു​​​ണ്ട്. 34-ാം വ​​​കു​​​പ്പി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ളും ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.



ഇ​​​നി, ത​​​ന്നെ അ​​​റി​​​യി​​​ച്ചാ​​​ല്‍ മ​​​തി​​​യെ​​​ന്ന വാ​​​ദ​​​ഗ​​​തി മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ത്താ​​​ലും അ​​​തു​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. കേ​​​ന്ദ്ര​​​സ​​​ര്‍​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഏ​​​തു വി​​​ഷ​​​യ​​​മാ​​​യാ​​​ലും അ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കൈ​​​ക്കൊ​​​ള്ളു​​​ന്ന ന​​​ട​​​പ​​​ടി മു​​​ഖ്യ​​​മ​​​ന്ത്രി ഗ​​​വ​​​ര്‍​​​ണ​​​ര്‍​​​ക്ക് സ​​​മ​​​ര്‍​​​പ്പി​​​ച്ചി​​​രി​​​ക്ക​​​ണം. സ​​​ര്‍​​​ക്കാ​​​രു​​​മാ​​​യു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സം വ്യ​​​ക്തി​​​പ​​​ര​​​മ​​​ല്ല. ഇ​​​തി​​​ല്‍ ഈ​​​ഗോ ക്ലാ​​​ഷി​​​ന്‍റെ പ്ര​​​ശ്ന​​​മി​​​ല്ല.

ഗ​​​വ​​​ര്‍​​​ണ​​​ര്‍ പ​​​ദ​​​വി ത​​​ന്നെ എ​​​ടു​​​ത്തു​​​ക​​​ള​​​യേ​​​ണ്ട​​​താ​​​ണെ​​​ന്ന സി​​​പി​​​എം ജ​​​ന​​​റ​​​ല്‍​​​സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി​​​യു​​​ടെ വി​​​മ​​​ര്‍​​​ശ​​​ന​​​ത്തെ ഗ​​​വ​​​ര്‍​​​ണ​​​ര്‍ പ​​​രി​​​ഹ​​​സി​​​ച്ചു. അ​​​തി​​​ന് ഇ​​​പ്പോ​​​ള്‍ സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ല. സി​​​പി​​​എ​​​മ്മി​​​ന് അ​​​തു സാ​​​ധി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​വു​​​ന്പോ​​​ള്‍ ചെ​​​യ്യ​​​ട്ടെ. യെ​​​ച്ചൂ​​​രി ക​​​ഴി​​​ഞ്ഞ​​​ ദി​​​വ​​​സം വി​​​മ​​​ര്‍​​​ശി​​​ച്ച​​​പ്പോ​​​ഴും ത​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ല്‍ തെ​​​റ്റു ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും ഗ​​​വ​​​ര്‍​​​ണ​​​ര്‍ പ​​​റ​​​ഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top