Friday, 30 Oct, 1.02 am ദീപിക

കണ്ണൂര്‍
സ​ര്‍​ക്കാ​രി​ന്‍റേ​ത് മ​ത​ന്യൂ​ന​പ​ക്ഷ വി​വേ​ച​നം: ചെ​ന്നി​ത്ത​ല

ക​ണ്ണൂ​ര്‍ : മ​ത​ന്യൂ​ന​പ​ക്ഷ വി​വേ​ച​നം ആ​ണ് സ​ര്‍​ക്കാ​ര്‍ പു​ല​ര്‍​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. 2016 മു​ത​ല്‍ നി​യ​മ​ന അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍ ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​ന് പ​തി​നേ​ഴാം ദി​വ​സ​മാ​ണ് യു​ഡി​എ​ഫ് പി​ന്തു​ണ അ​റി​യി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് സ​മ​ര​പ്പ​ന്ത​ലി​ല്‍ എ​ത്തി​യ​ത്.
കേ​ര​ള​ത്തി​ല്‍ അ​ങ്ങോ​ള​മി​ങ്ങോ​ളം ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് യു​ഡി​എ​ഫ് ഒ​പ്പ​മു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നാം​ഗീ​കാ​രം ന​ട​പ്പി​ലാ​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ യു​ഡി​എ​ഫ്ഭ​ര​ണ​ത്തി​ല്‍ എ​ത്തി​യാ​ല്‍ ഉ​ട​ന്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും. ജ​ന​കീ​യ സ​മ​ര​ങ്ങ​ള്‍ ക​ണ്ടി​ല്ല എ​ന്ന് ന​ടി​ക്കു​ന്ന പി​ണ​റാ​യി​യു​ടെ ധാര്‍​ഷ്ട്യം നി​ഷേ​ധാ​ര്‍​ഹ​മാ​ണ്. എ​ന്തി​നും ഏ​തി​നും സ​മ​രത്തി​ന് കു​ട പി​ടി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് ജ​ന​കീ​യ​സ​മ​ര​ങ്ങ​ള്‍ ക​ണ്ടി​ല്ല എ​ന്ന് ന​ടി​ക്കു​ന്ന​ത്. സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ല്‍ ബിഷപ്പുമാര്‌ വ​രെ സ​മ​രമിരു​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ ഇ​തൊ​ന്നും ക​ണ്ടി​ല്ല. ഒ​രു ച​ര്‍​ച്ച​യ്ക്ക് പോ​ലും ത​യാ​റാ​കാ​ത്ത സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top