തിരൂരങ്ങാടി: പൊതുപണിമുടക്കു ദിവസം ഡ്രൈവിംഗ് സ്കൂളുകാരുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തുവെന്ന ആരോപണത്തെ തുടര്‍ന്നു മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സബ് ആര്.ടി ഓഫീസിലെ രണ്ട് എംവിഐമാരെ സസ്പെന്‍ഡ് ചെയ്തു. സുനില്‍ബാബു, ബെന്നി വര്‍ഗീസ് എന്നിവരെയാണ് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. തൃശൂരിലെ ഗതാഗത ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം. സുരേഷ് തിരൂരങ്ങാടി ജോയിന്റ് ആര്‍ടി ഓഫീസിലെത്തി നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
