സിന്സിനാറ്റി: 2026 സിന്സിനാറ്റി ഓപ്പണ് ടെന്നീസ് വനിതാ സിംഗിള്സില് ബെലാറൂസിന്റെ ലോക ഒന്നാം നമ്പര് താരം അരീന സബലെങ്ക രണ്ടാം റൗണ്ടില്.
ഓസ്ട്രേലിയയുടെ ടാലിയ ഗിബ്സണിനെ നേരിട്ടുള്ള സെറ്റുകള്ക്കു കീഴടക്കിയാണ് സബലെങ്കയുടെ മുന്നേറ്റം.
ആദ്യസെറ്റ് അനായാസം നേടിയെങ്കിലും സബലെങ്കയ്ക്കു രണ്ടാം സെറ്റില് നന്നായി വിയര്പ്പൊഴുക്കേണ്ടിവന്നു. സ്കോര്: 6-2, 7-6 (7-2).

