Dailyhunt
സംസ്കൃത സര്‍വകലാശാലാ രജിസ്ട്രാര്‍ രാജിവച്ചു

സംസ്കൃത സര്‍വകലാശാലാ രജിസ്ട്രാര്‍ രാജിവച്ചു

ദീപിക 1 week ago

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല രജിസ്ട്രാർ ഡോ. മോത്തി ജോർജ് വൈസ് ചാൻസലർ ഡോ. സിസാ തോമസ് മുമ്പാകെ രാജി സമർപ്പിച്ചു.

അമ്പലപ്പുഴ ഗവ. കോളജ് പ്രിൻസിപ്പലായിരുന്നു ഇദ്ദേഹം. 2024 ലാണ് രജിസ്ട്രാറായി ചുമതലയേറ്റത്.

പുതിയ സർക്കാർ ചുമതലയേല്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് രാജി. സിൻഡിക്കറ്റിന്റെ വിവാദ തീരുമാനങ്ങള്‍ക്കു രജിസ്ട്രാറുടെ സഹായങ്ങള്‍ ഉണ്ടായിരുന്നുവെന്ന ആക്ഷേപം ഇദ്ദേഹത്തിനെതിരേ ഉയർന്നിരുന്നു. ഇതില്‍ നടപടി വരുമോയെന്ന ആശങ്കയിലാണു രാജിയെന്നാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika