Monday, 20 Jan, 1.02 am ദീപിക

എറണാകുളം
സംസ്ഥാനത്തെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും: മ​ന്ത്രി ക​ട​കം​പ​ള്ളി

ശ്രീ​മൂ​ല​ന​ഗ​രം: സം​സ്ഥാ​ന​ത്തെ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. തി​രു​വൈ​രാ​ണി​ക്കു​ള​ത്ത് അ​നു​വ​ദി​ച്ച പി​ല്‍​ഗ്രിം ടൂ​റി​സം അ​മി​നി​റ്റി ആ​ന്‍​ഡ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ര്‍​ഷ​ത്തി​ല്‍ 12 ദി​വ​സം മാ​ത്രം ശ്രീ​പാ​ര്‍​വ​തീ​ദേ​വി​യു​ടെ ന​ട​തു​റ​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​കൊ​ണ്ട് കേ​ര​ള​മാ​കെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ക്ഷേ​ത്ര​മാ​ണ് തി​രു​വൈ​രാ​ണി​ക്കു​ളം. മം​ഗ​ല്യ​ദേ​വ​ത​യാ​യ പാ​ര്‍​വ​തീ​ദേ​വി​യെ ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തു​ന്ന​വ​രി​ല്‍ അ​ധി​ക​വും സ്ത്രീ​ക​ളാ​യ​തി​നാ​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ക എ​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി.
ടൂ​റി​സം വ​കു​പ്പ് റീ​ജ​ണ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ. ​രാ​ജ്കു​മാ​ര്‍, പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍, ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല്‍​ഫോ​ണ്‍​സ വ​ര്‍​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സാ​ജി​ത ബീ​രാ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി.

സെ​ബാ​സ്റ്റ്യ​ന്‍, വാ​ര്‍​ഡ് മെ​ന്പ​ര്‍ എം.​കെ. ക​ലാ​ധ​ര​ന്‍, ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് അ​ക​വൂ​ര്‍ കു​ഞ്ഞ​നി​യ​ന്‍ ന​ന്പൂ​തി​രി​പ്പാ​ട്, സെ​ക്ര​ട്ട​റി രാ​തു​ല്‍ രാം, ​ടൂ​റി​സം വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡി. ​ക​മ​ല​മ്മ, നി​ര്‍​മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കെ.​കെ. ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top