പറവൂര്‍: കോവിഡ്-19 വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാന്പയിനിന്റെ ഭാഗമായി മാല്യങ്കര എസ്എന്‍എം കോളജിലെ കെമിസ്ട്രി വിഭാഗം അധ്യാപകര്‍ സാനിറ്റൈസര്‍ നിര്‍മിച്ചു വിതരണം ചെയ്തു. എംജി യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ഥികളുടെ കൈകള്‍ ഈ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ ഡോ. എം.ജി. ഭുവനേശ്വരിയുടെ നേതൃത്വത്തില്‍ കെമിസ്ട്രി അധ്യാപകരായ ഡോ. വി.സി. രശ്മി, കെ.യു. അനുശ്രീ, എന്‍. പ്രീന, ഡേ. ടി.എച്ച്. ഗായത്രി, ഗീതു ജയന്തന്, ഷില്‍ന എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
