Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സാഫ് ഫുട്‌ബോള്‍: ഇന്ത്യ x പാക്കിസ്ഥാൻ   ഫൈനല്‍ രാത്രി 7.30ന്

സാഫ് ഫുട്‌ബോള്‍: ഇന്ത്യ x പാക്കിസ്ഥാൻ ഫൈനല്‍ രാത്രി 7.30ന്

ദീപിക 14 mins ago

ധാക്ക: സാഫ് ഫുട്ബോള് 2026 കിരീടപ്പോരാട്ടം ഇന്ന്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനും തമ്മിലാണ് കലാശപ്പോര്.

ഇന്ത്യന് സമയം ഇന്നു രാത്രി 7.30നു ധാക്കയിലെ നാഷണല് ഫുട്ബോള് സ്റ്റേഡിയത്തിലാണ് കിക്കോഫ്.

ഒമ്പതു തവണ കിരീടം സ്വന്തമാക്കിയ ഇന്ത്യ, ഏറ്റവും കൂടുതല് ചാമ്പ്യന് പട്ടം സ്വന്തമാക്കിയ റിക്കാര്ഡ് പത്താക്കാനുള്ള ശ്രമത്തിലാണ്. മറുവശത്ത് കന്നിക്കിരീടമെന്ന സ്വപ്നവുമായാണ് പാക്കിസ്ഥാന്റെ വരവ്. 1997ല് മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തതാണ് സാഫില് പാക്കിസ്ഥാന്റെ ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യന്മാരായ ഇന്ത്യ, ഹാട്രിക് കിരീടമാണ് ലക്ഷ്യംവയ്ക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില് ഇരുടീമും നേര്ക്കുനേര് ഇറങ്ങിയിരുന്നു. അതില് ഇന്ത്യ 3-2ന്റെ ജയം സ്വന്തമാക്കി. സെമിയില് ആതിഥേയരായ ബംഗ്ലാദേശിനെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് പാക്കിസ്ഥാന് ഫൈനലിലേക്കു മുന്നേറിയത്. ഭൂട്ടാനെ ഒന്നിനെതിരേ രണ്ടു ഗോളിനു കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനല് പ്രവേശം. ടൂര്ണമെന്റില് ഇതുവരെ തോല്വി അറിയാതെയാണ് ഇന്ത്യ കിരീട പോരാട്ടത്തിന് ഇറങ്ങുന്നത്.

ചരിത്ര ഫൈനല്

സാഫ് ചാമ്പ്യന്ഷിപ്പില് ഇതാദ്യമായാണ് ഇന്ത്യ x പാക്കിസ്ഥാന് ഫൈനല് അരങ്ങേറുന്നത്. അതേസമയം, സാഫില് ഇരുടീമും ഇതുവരെ പത്തു പ്രാവശ്യം ഏറ്റുമുട്ടി. അതില് എട്ടു ജയം ഇന്ത്യ സ്വന്തമാക്കി. പാക്കിസ്ഥാന് ജയിച്ചത് ഒരു തവണ മാത്രം. ഒരു മത്സരം സമനിലയില് കലാശിച്ചു.
കാല്പ്പന്തില് ഇരുടീമും ഇതുവരെ 30 തവണ നേര്ക്കുനേര് ഇറങ്ങി. ഇന്ത്യ 17 ജയം നേടി. പാക്കിസ്ഥാന് നാലും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika