Saturday, 21 Sep, 1.22 am ദീപിക

എറണാകുളം
സര്‍ക്കാരിന് ഇരട്ടത്താപ്പെന്നു കെ. ബാബു

പെ​രു​ന്പാ​വൂ​ര്‍: വി​വി​ധ കേ​സു​ക​ളി​ലെ സിബിഐ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ര​ട്ട​ത്താ​പ്പ് ന​ട​ത്തു​ക​യാ​ണെ​ന്ന് മു​ന്‍ മ​ന്ത്രി കെ.​ബാ​ബു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യി​രു​ന്ന ടി.​പി. ഹ​സ​ന്‍, കെ.​ടി. ബോ​സ്, കെ.​എ​സ്. കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ സം​യു​ക്ത അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ണ്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍എ, കെപിസിസി സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എം. സ​ക്കീ​ര്‍ ഹു​സൈ​ന്‍, ബി.​എ. അ​ബ്ദു​ള്‍ മു​ത്ത​ലി​ബ്, ഡിസിസി നേ​താ​ക്ക​ളാ​യ ഒ.​ ദേ​വ​സി, മ​നോ​ജ് മൂ​ത്തേ​ട​ന്‍, വി.​എം. ഹം​സ, ബേ​സി​ല്‍ പോ​ള്‍, കെ.​പി. വ​ര്‍​ഗീ​സ്, എ​സ്.​എ. മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top