Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സെപ്റ്റംബറില്‍  ജിഎസ്ടി പിരിവ്  2.04 ലക്ഷം കോടി

സെപ്റ്റംബറില്‍ ജിഎസ്ടി പിരിവ് 2.04 ലക്ഷം കോടി

ദീപിക 12 hrs ago

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് തുടർച്ചയായ മൂന്നാം മാസവും രണ്ടു ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി.

മുൻവർഷത്തേക്കാള്‍ 14.7 ശതമാനം വർധനയോടെ ഈ സെപ്റ്റംബറില്‍ നികുതി വരുമാനം 2,03,521 കോടി രൂപയിലെത്തി. 2025 സെപ്റ്റംബറില്‍ ജിഎസ്ടി പിരിവ് 1.77 ലക്ഷം കോടി രൂപയായിരുന്നു.

ഓഗസ്റ്റിലെ 14.3 ശതമാനത്തില്‍നിന്നു വളർച്ചാ നിരക്കില്‍ നേരിയ വർധനയുണ്ടായെങ്കിലും ജൂലൈയില്‍ രേഖപ്പെടുത്തിയ 15.4 ശതമാനത്തേക്കാള്‍ കുറവാണിത്.

2026 ഏപ്രില്‍-സെപ്റ്റംബർ കാലയളവിലെ മൊത്തം ജിഎസ്ടി പിരിവ് 12,46,278 കോടി രൂപയാണ്. മുൻ സാന്പത്തികവർഷത്തിലെ സമാനകാലയളവില്‍ ലഭിച്ച 11.17 ലക്ഷം കോടി രൂപയേക്കാള്‍ 11.6 ശതമാനം വർധനയാണ്.

സെപ്റ്റംബറിലെ റീഫണ്ടുകള്‍ മുൻവർഷത്തെ അപേക്ഷിച്ച്‌ മൂന്നു ശതമാനം കുറഞ്ഞ് 27,001 കോടി രൂപയായി.

മൊത്തം അറ്റ ജിഎസ്ടി വരുമാനം മുൻവർഷത്തെ അപേക്ഷിച്ച്‌ 18.1 ശതമാനം വർധിച്ച്‌ 1,76,520 കോടി രൂപയായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika