Sunday, 22 Mar, 11.59 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ഷ​ഹീ​ന്‍​ബാ​ഗ് സ​മ​ര​പ്പ​ന്ത​ലി​നു സ​മീ​പം പെ​ട്രോ​ള്‍ ബോം​ബ് സ്ഫോ​ട​നം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഷ​ഹീ​ന്‍​ബാ​ഗ് സ​മ​ര​പ്പ​ന്ത​ലി​നു സ​മീ​പം പെ​ട്രോ​ള്‍ ബോം​ബ് സ്ഫോ​ട​നം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ള്‍ സ​മ​ര​പ്പ​ന്ത​ലി​നു നേ​ര്‍​ക്ക് ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു.

കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ക​ര്‍ ഷ​ഹീ​ന്‍​ബാ​ഗി​ല്‍ സ​മ​രം തു​ട​രു​ന്ന​ത്. ഒ​രു സ​മ​യം അ​ഞ്ച് പേ​ര്‍ മാ​ത്ര​മാ​ണ് സ​മ​ര​പ്പ​ന്ത​ലി​ലു​ള്ള​ത്. എ​ല്ലാ​വ​രും മു​ഴു​വ​ന്‍ സ​മ​യ​വും ബു​ര്‍​ഖ ധ​രി​ക്കു​ക​യും ഇ​ട​യ്ക്കി​ടെ കൈ ​ക​ഴു​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. 70 വ​യ​സി​ന് മു​ക​ളി​ലും പ​ത്ത് വ​യ​സി​ന് താ​ഴെ​യും പ്രാ​യ​മു​ള്ള​വ​രെ സ​മ​ര വേ​ദി​യി​ല്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും പ്ര​ക്ഷോ​ഭ​ക​ര്‍ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ തി​ങ്ക​ളാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഷ​ഹീ​ന്‍​ബാ​ഗ് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചി​രു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top