Wednesday, 05 Aug, 12.44 am ദീപിക

തൃശൂര്‍
ശ​ക്ത​നി​ല്‍ നാലു പേ​ര്‍​ക്കു കോ​വി​ഡ്

തൃ​ശൂ​ര്‍: ശ​ക്ത​ന്‍ മാ​ര്‍​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളെ പ​രി​ശോ​ധി​ച്ച​തി​ല്‍ നാ​ലുപേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 200 പേ​രു​ടെ സ്ര​വ​മെ​ടു​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ലു പേ​ര്‍​ക്കു രോഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ശ​ക്ത​ന്‍ മാ​ര്‍​ക്ക​റ്റി​ല്‍ കോവിഡ് ബാധി ച്ചവരുടെ എണ്ണം 25 ആയി. ആ​ദ്യദി​വ​സം 15 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ദി​വ​സം ആ​റുപേ​ര്‍​ക്കും ഇ​ന്ന​ലെ നാ​ലുപേ​ര്‍​ക്കു​മാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.
ജ​യ്ഹി​ന്ദ് മാ​ര്‍​ക്ക​റ്റി​ലു​ള്ള​വ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ ഒ​രാ​ള്‍​ക്കു കോ​വി​ഡ് ക​ണ്ടെ​ത്തി. ശ​ക്ത​നി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍​ക്കു​ള്ള സ്ഥ​ല​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top