കേരളം
സി.എം. രവീന്ദ്രന് ബിനാമി നിക്ഷേപം ?; വടകരയില്‍ മൂന്നിടത്ത് ഇഡി റെയ്ഡ്

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വടകരയിലെ മൂന്നു വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
സാംസംഗ്, ഒപ്പോ, വാന്‍ഹ്യൂസന്‍ ഷോറൂമുകളിലാണ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു പരിശോധന. മൂന്ന് ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.
പ്രധാനപ്പെട്ട രേഖകളൊന്നും കണ്ടെടുക്കാനായിട്ടില്ലെന്നാണ് സൂചന. പരിശോധന നടത്തിയ സ്ഥാപനങ്ങള്‍ രണ്ടുദിവസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപന നടത്തിപ്പുകാരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. ഈ സ്ഥാപനങ്ങളില്‍ സി.എം. രവീന്ദ്രന് നിക്ഷേപമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ പ്രാഥമിക വിവരങ്ങള്‍ മാത്രമാണു തേടിയതെന്നും ആവശ്യമെങ്കില്‍ വിശദമായ പരിശോധന നടത്തുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika