Friday, 27 Mar, 9.57 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
സി​ക്ക് ഗു​രു​ദ്വാ​ര ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ മ​ല​യാ​ളി ചാ​വേ​ര്‍

ന്യൂ​ഡ​ല്‍​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ സി​ക്കു​കാ​രു​ടെ ആ​രാ​ധാ​ന കേ​ന്ദ്ര​ത്തി​ല്‍ ഐ​എ​സ് ന​ട​ത്തി​യ അ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ മ​ല​യാ​ളി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. കാ​ര്‍​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി മു​ഹ്സി​ന്‍ ചാ​വേ​ര്‍ സം​ഘ​ത്തി​ലു​ള്ള​താ​യാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് വി​വ​രം ല​ഭി​ച്ച​ത്.

ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ മു​ഹ്സി​ന്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ര​ണ്ട് വ​ര്‍​ഷം മു​ന്‍​പ് മു​ഹ്സി​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് പോ​യി​രു​ന്നു. ഐ​എ​സ് ആ​ശ​യ​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​നാ​യ ഇ​യാ​ള്‍ ദു​ബാ​യി​ല്‍ നി​ന്നും കാ​ബൂ​ളി​ലെ​ത്തി​യ​താ​യാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​തി​ന് ശേ​ഷം മു​ഹ്സി​ന്‍റെ പേ​ര് അ​ബു ഖാ​ലി​ദ് അ​ല്‍​ഹി​ന്ദി എ​ന്നാ​ക്കി മാ​റ്റി​യി​രുന്നു.

അ​ബു ഖാ​ലി​ദ് അ​ല്‍​ഹി​ന്ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് കാ​ബൂ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന വി​വ​രം ഐ​എ​സ് പു​റ​ത്തു​വി​ട്ടിരുന്നു. ബു​ധ​നാ​ഴ്ച​യാ​ണ് കാ​ബൂ​ളി​ലെ സി​ക്ക് ഗു​രു​ദ്വാ​ര​യി​ല്‍ ചാ​വേ​ര്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ 25 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top