ന്യൂഡല്ഹി: സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്ത മൂന്നു പേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ട് കേന്ദ്രസര്ക്കാര് ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സുനിത അഗര്വാള്, ഡല്ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാര് ഉപാധ്യായ, തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് അപരേഷ് കുമാര് സിംഗ് എന്നിവരുടെ നിയമനമാണ് അംഗീകരിച്ചത്.
സെപ്റ്റംബര് 28ന് കൊളീജിയം നല്കിയ ശിപാര്ശയെത്തുടര്ന്നാണ് കേന്ദ്രസര്ക്കാരിന്റെ വിജ്ഞാപനം.

