Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം എംപിമാരുടെ മാര്‍ച്ച്‌ ഇന്ന്

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം എംപിമാരുടെ മാര്‍ച്ച്‌ ഇന്ന്

ദീപിക 3 mins ago

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ച്‌ ഇന്ന്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെയുള്ള മാർച്ച്‌ പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ പാർലമെന്റ് സമുച്ചയത്തിനകത്തെ മകർ ദ്വാറില്‍നിന്ന് രാവിലെ പത്തരയ്ക്കാണ് ആരംഭിക്കുക.

മാർച്ച്‌ പാർലമെന്റിനു പുറത്തെത്തുമ്പോള്‍ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളുള്‍പ്പെടെയുള്ളവർ പങ്കെടുക്കും. അതേസമയം സഖ്യത്തിന്റെ ഭാഗമല്ലാത്ത ആം ആദ്മി പാർട്ടി (എഎപി) പ്രതിഷേധത്തില്‍ പങ്കെടുക്കില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika