Friday, 20 Mar, 11.47 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
തി​രു​വ​ന​ന്ത​പു​ര​ത്തും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍: ആ​ള്‍​ക്കൂ​ട്ട​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ക​ള​ക്ട​ര്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 പ്ര​തി​രോ​ധം ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ക്കു​ന്ന​തി​നും കൂ​ട്ടം​കൂ​ടു​ന്ന​തി​നും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍, ആ​ഘോ​ഷ​ങ്ങ​ള്‍, സ​മ്മേ​ള​ന​ങ്ങ​ള്‍, പൊ​തു പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യ്ക്ക് അ​ന്‍​പ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം​ചേ​രാ​ന്‍ പാ​ടി​ല്ല. ഉ​ത്ത​ര​വ് പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലീ​സി​നെ ക​ള​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ല്‍ ര​ണ്ടു​വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

ഇ​വ​ര്‍​ക്ക് എ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യാ​ല്‍ അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും വി​ദേ​ശ​ത്തു​നി​ന്നും നാ​ട്ടി​ലെ​ത്തി​യ​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കി​യി​ട്ടു​ള്ള ക്വാ​റ​ന്‍റൈ നി​ര്‍​ദേ​ശം ലം​ഘി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും അദ്ദേഹം അ​റി​യി​ച്ചു.

ന​ല്‍​കി​യി​ട്ടു​ള്ള ക്വാ​റന്‍റൈന്‍ നി​ര്‍​ദേ​ശം പാ​ലി​ക്ക​ണം. ക്വാ​റന്‍റൈന്‍ ലം​ഘി​ക്കു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top